Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ ഗ്യാസ്, മണ്ണെണ്ണ വിലകൾ വർദ്ധിപ്പിച്ചു

റിയാദ്: നാഷണൽ ഗ്യാസ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനി (ഗാസ്കോ) സിലിണ്ടറിന് രണ്ട് റിയാൽ വർധിപ്പിച്ചതോടെ സൗദിയിൽ ഒരു ഗ്യാസ് സിലിണ്ടറിന്റെ വില വാറ്റടക്കം 21.85 റിയാലായി ഉയർന്നു. ഇതിൽ ഗതാഗത ഫീസ് ഉൾപ്പെടില്ല.

സൗദി ആരാംകോ പ്രാദേശിക വിപണിയിൽ ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ വില ലിറ്ററിന് 9.5% വർധിപ്പിച്ച് 1.04 റിയാലായി ഉയർത്തിയതിനെ തുടർന്നാണ് തീരുമാനം.

ഒരു വർഷത്തിലേറെയായി ഗ്യാസ് സിലിണ്ടറിൻ്റെ വില മൂല്യവർധിത നികുതി ഉൾപ്പെടെ 19.85 റിയാൽ ആയിരുന്നു.

ഇതോടൊപ്പം മണ്ണെണ്ണ, ലിറ്ററിന് 43% വർധിപ്പിച്ച് 1.33 റിയാലിലേക്കും ഉയർത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്