അഴിമതി ആരോപണം; സൗദിയിൽ155 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
സൗദിയിൽ അഴിമതിക്കേസിൽ 155 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താതയി ഓവർസൈറ്റ് ആൻഡ് ആആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു.
കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അഴിമതി കേസുകളാണ് അറസ്റ്റിലായ പ്രതികൾക്കതിരെ ചുമത്തിയിട്ടുള്ളത്.
ജൂൺ അവസാന മാസത്തിൽ ഉദ്യോഗസ്ഥർ മൊത്തം 924 പരിശോധനാ റെയ്ഡുകൾ നടത്തിയതായി നസഹ എക്‌സ് അക്കൗണ്ടിലെ ഒരു പ്രസ്താവനയിൽ പറഞ്ഞു.
റൈഡിനെ തുടർന്ന് വിവിധ അഴിമതി ആരോപണങ്ങളിൽ പ്രതികളായ 382 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിക്കുകയും തുടർന്ന് 155 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കെടുത്തു
ഹജ്ജ് സീസണിൽ വിശുദ്ധ നഗരങ്ങളിൽ ശക്തമായ പരിശോധന നടത്തിയതായി ശരാശരി നസഹ അറിയിച്ചു. 2021 നും 2023 നും ഇടയിൽ അഴിമതിക്കേസുകളിൽ 5,235 പേരെ മേൽനോട്ട സമിതി അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാമ്പത്തികവും ഭരണപരവുമായ അഴിമതി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെയുള്ള നടപടികളിൽ ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ലെന്ന് നസഹ പറഞ്ഞു.
സ്വന്തം ലാഭത്തിനായി പൊതു ഫണ്ട് ഉപയോഗിക്കുകയോ, അധികാരദുർവിനിയോഗം നടത്തുകയോ ചെയ്യുന്നവരെ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനും വേണ്ടി സർക്കാർ ഏജൻസികളിലും സ്വകാര്യ സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa