Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നിലവിൽ വന്നു

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കായി സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസും (സിഎച്ച്ഐ), ഇൻഷുറൻസ് അതോറിറ്റിയും (ഐഎ) നടപ്പിലാക്കുന്നനിർബന്ധിത ഇൻഷുറൻസ് നിലവിൽ വന്നു.

ഒരു തൊഴിലുടമയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ അവർക്ക് നിർബന്ധിത ഇൻഷുറൻസ് ബാധകമാകും.

പ്രാഥമിക ആരോഗ്യ സംരക്ഷണം, പൊതുജനാരോഗ്യം, അത്യാഹിതങ്ങൾ എന്നിവ ഗാർഹിക തൊഴിലാളി ഇൻഷുറൻസ് പോളിസിയിൽ ഉൾക്കൊള്ളുന്നുവെന്ന് സിഎച്ച്ഐ വക്താവ് ഇമാൻ അൽ-താരിഖി പറഞ്ഞു.

എല്ലാ ഗുണഭോക്താക്കൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷയും പ്രതിരോധവും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സിഎച്ച്ഐ-യും ഐഎ-യും ഈ തീരുമാനം നടപ്പിലാക്കാൻ തുടങ്ങിയിട്ടുള്ളത്.

വാക്‌സിനേഷനുകൾ, മെഡിക്കൽ ചെക്കപ്പുകൾ, കോ-പേയ്‌മെന്റില്ലാതെ ആശുപത്രി പ്രവേശനം, പരിധിയില്ലാത്ത സന്ദർശനങ്ങളോടെയുള്ള എമർജൻസി ക്ലിനിക്ക് ചികിത്സ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സമഗ്രമായ ആരോഗ്യ സംരക്ഷണം കൈവരിക്കുക, ആരോഗ്യ പരിരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുക, ആരോഗ്യ ഇൻഷുറൻസ് കമ്പനികളെയും ആരോഗ്യ സേവന ദാതാക്കളെയും ഉത്തേജിപ്പിക്കുക, തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്നിവയാണ് കൗൺസിൽ ലക്ഷ്യമിടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa