Saturday, September 21, 2024
KuwaitTop Stories

കുവൈത്ത് തീപിടിത്തം; അറസ്റ്റിലായ പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി

കഴിഞ്ഞ മാസം കുവൈത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് അറസ്റ്റിലായവരുടെ റിമാൻറ് കാലാവധി നീട്ടി കോടതി ഉത്തരവിട്ടു.

ഒരു കുവൈത്തി പൗരനും, മൂന്ന് ഇന്ത്യക്കാരും, നാല് ഈജിപ്ഷ്യൻ സ്വദേശികളുമടക്കം അറസ്റ്റിലായ എട്ട് പേരുടെ തടവാണ് കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത്.

നരഹത്യ, ഗുരുതരമായ അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിട്ടയക്കണമെന്ന് പറഞ്ഞ് പ്രതികൾ സമർപ്പിച്ച ഹരജി കോടതി തള്ളി

ഇക്കഴിഞ്ഞ ജൂൺ 12ന് പുലർച്ചെ നാലരയോടെയാണ്  മംഗഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള  കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധയുണ്ടായത്.

23 മലയാളികളും, 7 തമിഴ്നാട് സ്വദേശികളും, 4 ഉത്തർപ്രദേശുകാരും, 3 ആന്ധ്രപ്രദേശ് സ്വദേശികളുമടക്കം 46 ഇന്ത്യക്കാർ ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q