മക്കയിൽ ലൈസൻസില്ലാതെ നായാട്ട് നടത്തിയ സ്വദേശി പിടിയിൽ
മക്കയിൽ ലൈസൻസ് ഇല്ലാതെ നായാട്ട് നടത്തിയ സ്വദേശി പിടിയിൽ. മക്ക അൽ മുഖറമ മേഖലയിലെ പരിസ്ഥിതി സുരക്ഷാ സ്‌പെഷ്യൽ ഫോഴ്‌സിന്റെ ഫീൽഡ് പട്രോളിംങിനിടെയാണ് ഇയാൾ പിടിയിലായത്.
ഇയാളിൽ നിന്ന് രണ്ട് എയർ റൈഫിളുകൾ, റൈഫിളിൽ ഉപയോഗിക്കുന്ന 520 പെല്ലെറ്റുകൾ, 3 ഉടുമ്പുകൾ, ബൈനോക്കുലർ, കത്തികൾ എന്നിവ പിടിച്ചെടുത്തു.
സൗദിയിൽ ലൈസൻസ് ഇല്ലാതെ വേട്ടയാടിയാൽ 10000 റിയാലും, നോരോധിത സീസണുകളിൽ വേട്ടയാടുന്നതിന് 5000 റിയാലും, ഉടുമ്പുകളെ വേട്ടയാടുന്നതിന് 3000 റിയാലുമാണ് പിഴ.
വന്യജീവികളെ വേട്ടയാടുന്നത് നിരോധിക്കുന്ന പാരിസ്ഥിതിക സംവിധാനവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേന ഊന്നിപ്പറഞ്ഞു.
അതേസമയം പരിസ്ഥിതിക്കും വന്യജീവികൾക്കും നേരെയുള്ള ആക്രമണങ്ങൾ ശ്രദ്ധയിൽ പെടുന്ന പക്ഷം 911 എന്ന നമ്പറിലോ 999, 996 എന്നീ നമ്പറുകളിലോ വിളിച്ച് റിപ്പോർട്ട് ചെയ്യാൻ മുൻകൈയെടുക്കണമെന്ന് സേന ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa