Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഗാർഹിക തൊഴിലാളി ചട്ടങ്ങൾ ലംഘിച്ചതിന് നിരവധി തൊഴിലുടമകൾക്കെതിരെ നടപടി

സൗദിയിൽ ഗാർഹിക തൊഴിലാളി ചട്ടങ്ങൾ ലംഘിച്ചതിന് 23 തൊഴിലുടമകൾക്കെതിരെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപടി സ്വീകരിച്ചു.

ഹൗസ് ഡ്രൈവറടക്കമുള്ള ഗാർഹിക തൊഴിലാളികളെ, സ്വന്തം കീഴിലല്ലാതെ ജോലി ചെയ്യിക്കുകയും, സ്വന്തം നിലക്ക് ജോലി ചെയ്യാൻ വിടുകയും, മുൻകൂട്ടി സമ്മതിച്ചിട്ടില്ലാത്ത ജോലിക്ക് നിർബന്ധിക്കുകയും ചെയ്യുന്നതടക്കമുള്ള നിയമ ലംഘനങ്ങൾക്കാണ് നടപടി.

തൊഴിൽ സേവനങ്ങൾ നൽകുന്നതിനുള്ള നിയമങ്ങൾ പാലിക്കാത്തതിന് 9 റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരെയും നടപടി സ്വീകരിച്ചു, ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മന്ത്രാലയം ഉത്തരവിട്ടു.

റിക്രൂട്ട്‌മെന്റെ മേഖലയിലെ നിരന്തരമായ നിരീക്ഷണത്തിന്റെയും തുടർ ശ്രമങ്ങളുടെയും ഭാഗമായാണ് ഈ നടപടിക്രമങ്ങൾ നടപ്പിലാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.

റിക്രൂട്ട്‌മെന്റ് മേഖലയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മുസാനെദ് നമ്പറിലോ സ്‌മാർട്ട് ഫോൺ ഉപകരണങ്ങളിൽ ലഭ്യമായ മുസാനെദ് ആപ്പ് വഴിയോ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു.

റിക്രൂട്ട്‌മെന്റ് മേഖല കൂടുതൽ വികസിപ്പിക്കുന്നതിനും ഒന്നിലധികം ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഹ്യൂമൻ റിസോഴ്‌സ് ഊന്നിപ്പറഞ്ഞു.

വ്യക്തികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും, കരാർ ബന്ധത്തിലെ കക്ഷികളുടെ പരാതികളും തർക്കങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം വികസിപ്പിക്കുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa