Sunday, November 10, 2024
Saudi ArabiaTop Stories

സൗദിയിലെ ഒരു ഗോത്രത്തിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പരമ്പരാഗത നൃത്തച്ചുവടുകളുമായി നൂറുകണക്കിന് ആളുകൾ; വൈറലായി വീഡിയോ

സൗദിയിലെ അസീർ പ്രവിശ്യയിലെ ഒരു ഗോത്രത്തിൽ നടന്ന വിവാഹ ചടങ്ങിനോടനുബന്ധിച്ച് നടന്ന മദ്ഖൽ നൃത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

പരമ്പരാഗത സൗദി വസ്ത്രമണിഞ്ഞ നൂറ് കണക്കിന് ആളുകൾ സൗദി പതാകയേന്തി ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് ഓടിവരികയും പിന്നീട് ദ്രുതഗതിയിൽ ചുവടുകൾ വെച്ച് വട്ടത്തിൽ നൃത്തം ചെയ്തു നീങ്ങുന്നതുമാണ് വിഡിയോയിൽ.

അസീർ പ്രവിശ്യയിലെ ബൽഖർണിൽ റോഡ് സൈഡിൽ കുന്നുകളാൽ ചുറ്റപ്പെട്ട ഒരു ഒഴിഞ്ഞ പ്രദേശത്ത് വെച്ചാണ് ചടങ്ങ് നടക്കുന്നത്.

നിരവധി പേരാണ് ചടങ്ങ് കാണാനായി അടുത്തുള്ള കുന്നിൻ മുകളിൽ തടിച്ചു കൂടിയിരുന്നത്, പലരും ചടങ്ങിന്റെ ദൃശ്യം വിഡിയോയിൽ പകർത്തുന്നതും കാണാം.

അതിരാവിലെ വരന്റെ വീട്ടുകാർ വധുവിന്റെ വീട്ടിലേക്ക് എത്തുന്നതാണ് ഇവരുടെ ആചാരം പിന്നീട് ഉച്ചയോട് കൂടി വധുവിനെയും കൊണ്ട് വരന്റെ വീട്ടുകാർ തിരിച്ചു പോകും.

അസീർ മേഖലയിലെ പരമ്പരാഗതവും ജനപ്രിയവുമായ കലകളിലൊന്നാണ് മദ്ഖൽ, സാധാരണയായി വിശേഷ അവസരങ്ങളിൽ അതിഥികളെ സ്വാഗതം ചെയ്യാനാണ് നൃത്തം അവതരിപ്പിക്കുന്നത്. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa