തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദിയിൽ മരിച്ചു

ദമാം: ദമാം അല്‍ മന ഹോസ്പിറ്റലില്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി ചികിത്സയിലായിലായിരുന്ന മലയാളി യുവാവ് മരിച്ചു.

കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന്‍ (43) ആണ്  ചികിത്സക്കിടെ  മരിച്ചത്.

പതിനേഴ് വര്‍ഷത്തോളമായി ദമാമിലെ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു പരേതൻ. ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാർത്ഥി കൂടിയാണ്.

രോഗ ബാധാധിതനായത് മുതല്‍ കുടുംബം ദമാമിൽ എത്തിയിരുന്നു. ഭാര്യ ഹിസത്ത്. മക്കള്‍ റയാന്‍, ഹംദാന്‍. പിതാവ് അബ്ദുല്‍ ഗഫൂര്‍, മാതാവ് കുഞ്ഞു മോൾ

നിയമ നടപടി ക്രമങ്ങള്‍പൂര്‍ത്തിയാക്കി മയ്യിത്ത് ദമാമില്‍ തന്നെ മറവ് ചെയ്യുന്നതിനായി സാമൂഹ്യ പ്രവര്‍ത്തകന്‍ ഹുസൈൻന്‍ നിലമ്പൂര്‍ സഹായവുമായി രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്