52 ഡിഗ്രിയിലെത്തി മക്കയിലെ താപനില; ഈ സീസൺ ഇനി എത്ര നാൾ വരെ നീളുമെന്ന് വ്യക്തമാക്കി അധികൃതർ
മക്കയിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില, 52 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ വേനൽക്കാലത്തിൻ്റെ രണ്ടാം പാദത്തിലേക്കുള്ള പ്രവേശനം നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു.
നിരീക്ഷണപ്രകാരം ഈ സീസൺ 50 ദിനങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
താപനില, 31 ഡിഗ്രി രേഖപ്പെടുത്തിയ അൽബാഹ, 32 ഡിഗ്രി രേഖപ്പെടുത്തിയ അബഹ, 35 ഡിഗ്രി രേഖപ്പെടുത്തിയ ത്വാഇഫ്, 38 ഡിഗ്രി രേഖപ്പെടുത്തിയ ജിസാൻ എന്നിവ മറ്റുള്ള മേഖലയെക്കാൾ കുറഞ്ഞ താപ നില രേഖപ്പെടുത്തിയപ്പോൾ ഈസ്റ്റേൺ പ്രൊവിൻസിൽ 51 ഡിഗ്രി വരെ താപ നില എത്തിയിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
അതേ സമയം, പല സ്വയം സംരംഭകരായ പ്രവാസികളും ചൂടിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിൽ തന്നെ പരമാവധി റി എൻട്രി കാലയളവ് ഉപയോഗപ്പെടുത്തുന്നതായാണ് കാണാൻ സാധിക്കുന്നത്. നാട്ടിൽ അതി ശക്തമായ മഴ ലഭിക്കുന്നതാണ് പലരെയും മാക്സിമം റി എൻട്രി കാലയളവ് തീരും വരെ പിടിച്ച് നിൽക്കാൻ പ്രേരിപ്പിക്കുന്നത്.
കനത്ത മഴയിൽ നിന്നും കഴിഞ്ഞ ദിവസം സൗദിയിലെ ചൂടിലേക്ക് മടങ്ങിയെത്തിയ ഒരു പഴയ പ്രവാസി, ഈ ചൂടിലേക്ക് മാറാൻ മനസ്സ് സമ്മതിക്കുന്നില്ല എന്നാണ് അറേബ്യൻ മലയാളിയോട് പങ്ക് വെക്കുന്നത്. അതേ സമയം, പ്രവാസികൾ ചൂടിനെ പ്രതിരോധിക്കാൻ വെള്ളം നന്നായി കുടിക്കേണ്ടതിന്റെയും നേരിട്ട് വെയിൽ കൊള്ളാതിരിക്കേണ്ടതിന്റെയും ആവശ്യകത ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ വിപി റസാക്ക് ചെറൂർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa