Saturday, September 21, 2024
Saudi ArabiaTop Stories

ഇഖാമ പുതുക്കാൻ മൂന്നാം തവണയും വൈകിയാൽ സൗദിയിൽ നിന്ന് പ്രവാസികളെ നാട് കടത്തുമോ ? വസ്തുത അറിയാം

സൗദിയിൽ ഇഖാമ പുതുക്കാൻ മൂന്നാം തവണയും വൈകിയതിനാൽ മലയാളിയെ തർഹീൽ വഴി നാട് കടത്തിയ വാർത്ത കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.

ആദ്യ താവണയും രണ്ടാം തവണയും ഇഖാമ പുതുക്കാൻ വൈകുകയും , രണ്ട് തവണയും വൈകിയതിനുള്ള പിഴ അടച്ച് ഇഖാമ പുതുക്കുകയും ചെയ്ത പ്രവാസിയാണ്, മൂന്നാം തവണയും ഇഖാമ കാലാവധി അവസാനിച്ചതിനു ശേഷം യാദൃശ്ചികമായി ചെക്കിംഗിൽ പെടുകയും, ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിൽ കഴിഞ്ഞ രണ്ട് തവണയും വൈകിയാണ് പുതുക്കിയതെന്ന് ബോധ്യമാകുകയും ചെയ്തതിനാൽ നാട് കടത്തലിനു വിധേയനായത്.

എന്നാൽ ഇത്തരത്തിൽ ഒരു നിയമം സൗദിയിൽ ഉണ്ടോ എന്നാണ് പല പ്രവാസികളും ഇപ്പോൾ അറേബ്യൻ മലയാളിയോട് അന്വേഷിക്കുന്നത്.

ഈ ഒരു നിയമം പുതുതായി ഇപ്പോൾ വന്നതല്ല എന്നതാണ് യാഥാർഥ്യം. ഈ നിയമം വർഷങ്ങളായി നിലവിലുള്ളതും പലപ്പോഴും ഇത് സംബന്ധിച്ച് സൗദി ജവാസാത്ത് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളതുമാണ്.

ഇഖാമ ആദ്യ തവണ പുതുക്കാൻ വൈകിയാൽ 500 റിയാലും, രണ്ടാം തവണ പുതുക്കാൻ വൈകിയാൽ 1000 റിയാലും, പിഴ ചുമത്തുകയും മൂന്നാം തവണയും പുതുക്കാൻ വൈകിയാൽ ഇഖാമയുടമയെ നാട് കടത്തുകയും ചെയ്യുമെന്നും ആണ് ജവാസാത്ത് വർഷങ്ങളായി മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നത്.

വർഷങ്ങളായി ജവാസാത്ത് നൽകിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പിൽ പറയുന്ന നിയമം പ്രാവർത്തികമാക്കുക മാത്രമാണ് കഴിഞ്ഞ ദിവസം മലയാളിയെ നാട് കടത്തിയതിലൂടെ കാണാൻ സാധിച്ചത്.

അത് കൊണ്ട് തന്നെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഇഖാമ എക്സ്പയർ ആകുന്നതിനു മുമ്പ് തന്നെ പുതുക്കാൻ പ്രവാസികൾ തൊഴിലുടമകളെ സമ്മർദ്ദം ചെലുത്തൽ അനിവാര്യമാണെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും ജിദ്ദയിലെ സാമുഹിക പ്രവർത്തകൻ അബ്ദുൽ റസാക്ക് വിപി ചേറൂർ ഉണർത്തുന്നു.
✍️ജിഹാദുദ്ധീൻ അരീക്കാടൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്