ആഗോളതലത്തിൽ പ്രവാസികൾക്ക് ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യമായ രണ്ടാമത്തെ രാജ്യം സൗദി അറേബ്യ
2024-ലെ വർക്ക് എബ്രോഡ് ഇൻഡക്‌സിൽ, പ്രവാസികൾക്ക് ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിൽ സൗദി അറേബ്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി.
യുഎഇ, അമേരിക്ക, ബെൽജിയം, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളെ പിന്നിലാക്കിയാണ് സൗദി അറേബ്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്.
ഇന്റർനേഷൻസ് പ്ലാറ്റ്‌ഫോം നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം, പ്രൊഫഷണൽ ഡെവലപ്‌മെന്റ് സൂചികയിൽ രാജ്യം ഒന്നാം സ്ഥാനത്തും ശമ്പളത്തിലും തൊഴിൽ സുരക്ഷയിലും രണ്ടാം സ്ഥാനത്തും എത്തി.
ഡെന്മാർക്കിനാണ് ഒന്നാം സ്ഥാനം, ബെൽജിയം, നെതർലാൻഡ്‌സ്, ലക്സംബർഗ്, എമിറേറ്റ്സ്, ഓസ്‌ട്രേലിയ, മെക്സിക്കോ, ഇന്തോനേഷ്യ, ഓസ്ട്രിയ എന്നിവയാണ് യഥാക്രമം മൂന്നു മുതൽ പത്തുവരെയുള്ള രാജ്യങ്ങൾ.
സൗദിയിലെ പകുതിയിലധികം പ്രവാസികളും പ്രാദേശിക തൊഴിൽ വിപണിയെ ക്രിയാത്മകമായി വിലയിരുത്തുന്നു, കൂടാതെ സൗദിയിലേക്ക് ജോലിക്കെത്തിയത് മൂലം അവരുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തിയതായി പ്രവാസികൾ വിശ്വസിക്കുന്നു.
ആദ്യ പത്ത് സ്ഥാനങ്ങളിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നും സൗദി അറേബ്യയ്‌ക്കൊപ്പം യുഎഇ ആഗോളതലത്തിൽ ആറാം സ്ഥാനത്തെത്തി, ഖത്തർ പത്തൊമ്പതാം സ്ഥാനത്തും ഒമാൻ ഇരുപത്തി ഒന്നാം സ്ഥാനത്തുമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa