യു എ ഇയിൽ മന്ത്രി സഭാ പുന:സംഘടന; ശൈഖ് ഹംദാനു പുതിയ പദവികൾ
അബുദാബി: യു എ ഇ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപനം നടത്തി.
പ്രതിരോധ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിനെ നിയമിച്ചു.
കൂടാതെ, വിദേശകാര്യ മന്ത്രി സ്ഥാനം നിലനിർത്തിക്കൊണ്ടുതന്നെ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനെ ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.
വിദ്യാഭ്യാസ മന്ത്രിയായി സാറാ അൽ-അമിരി, കായിക മന്ത്രിയായി അഹമ്മദ് ബെൽഹൂൽ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിംഗ് മന്ത്രിയായി അബ്ദുൾ റഹ്മാൻ അൽ-അവാർ, സംരംഭകത്വ സഹമന്ത്രിയായി ആലിയ അൽ-മസ്റൂയി എന്നിവരെയും നിയമിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa