സൗദിയിലെ ഏറ്റവും നീളം കൂടിയ ജല പാലത്തെക്കുറിച്ചറിയാം
സൗദിയിലെ ഏറ്റവും നീളം കൂടിയ ജല പാലമാണ് ഷൂറ പാലമെന്ന് റെഡ് സീ ഇൻ്റർനാഷണൽ പ്രോജക്ട്സ് ഡിപ്പാർട്ട്‌മെൻ്റിലെ സീനിയർ സ്പെഷ്യലിസ്റ്റ് എൻജിനീയർ അബ്ദുൾ അസീസ് അൽ-ഖെരീജി പറഞ്ഞു.
ഷൂറാ ജല പാലത്തിന്റെ നീളം 3.3 കിലോമീറ്റർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
തീരത്തെയും റെഡ് സീ പ്രൊജക്റ്റിലെ ദ്വീപിനെയും ബന്ധിപ്പിക്കുന്ന പ്രധാന പോയിൻ്റാണ് പാലമെന്നും പാരിസ്ഥിതിക പ്രതിബദ്ധതയുടെ ഏറ്റവും ഉയർന്ന നിലവാരത്തെ അടിസ്ഥാനമാക്കിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഖരീജി കൂട്ടിച്ചേർത്തു.
കടൽത്തീരവുമായി ഒരു പാലം വഴി ബന്ധിപ്പിച്ചിരിക്കുന്ന ഷൂറ ദ്വീപ് രാജ്യത്തിൻ്റെ പടിഞ്ഞാറൻ തീരത്ത് ചെങ്കടലിൽ ആണ് സ്ഥിതിചെയ്യുന്നത്.
2017 ജൂലൈ 31 ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച ടൂറിസം പദ്ധതിയാണ് ചെങ്കടൽ പദ്ധതി.
പദ്ധതിയുടെ ആകെ വിസ്തീർണ്ണം ഏകദേശം 34 ആയിരം ചതുരശ്ര കിലോമീറ്ററാണ്, കൂടാതെ ഉംലുജ്, അൽ-വജ് ഹ് പ്രദേശങ്ങൾക്കിടയിലുള്ള 90 ലധികം പ്രകൃതിദത്ത ദ്വീപുകൾ ഇതിൽ ഉൾപ്പെടുന്നു, അതിലപ്പെട്ട ഒരു ദ്വീപ് ആണ് ഷൂറാ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa