Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ ചില ഇലക്ട്രിക്കൽ മെഷീനുകളുടെയും ഉപകരണങ്ങളുടെയും കസ്റ്റംസ് തീരുവ വർദ്ധിപ്പിക്കുന്നു

റിയാദ്: സൗദി ധനകാര്യ മന്ത്രിയും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് അൽ ജദ് ആൻ, ചില ഇലക്ട്രിക്കൽ മെഷീനുകളുടെയും ഉപകരണങ്ങളുടെയും കസ്റ്റംസ് തീരുവ 5% ൽ നിന്ന് 15% ആയി ഉയർത്തി ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി അറിയിച്ചു.

ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ വർധിപ്പിക്കണമെന്ന വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിൻ്റെ അഭ്യർഥന പ്രകാരമാണ് ഭേദഗതി.

72.5 കിലോവോൾട്ടിൽ താഴെയുള്ള  ഇലക്ട്രിക്കൽ മെഷിനറികളും ഉപകരണങ്ങളും 72.5 കിലോവോൾട്ടിൽ കൂടുതലുള്ള  സെൽഫ് പ്രൊപ്പൽഡ് സർക്യൂട്ട് ബ്രേക്കറുകൾ പോലുള്ള ഉപകരണങ്ങളും പുതിയ തീരുമാനത്തിൽ പെടുന്നു.

അതോടൊപ്പം 60 വോൾട്ടിൽ കൂടുതലുള്ള റിലേകൾ പോലുള്ളവക്കും വർദ്ധിപ്പിച്ച കസ്റ്റംസ് തീരുവ ബാധകമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്