നിലവിൽ സൗദിയിലേക്ക് കുടുംബത്തെ പെട്ടെന്ന് ചുരുങ്ങിയ ചെലവിൽ കൊണ്ട് പോകാൻ പ്രവാസികൾക്ക് സ്വീകരിക്കാവുന്ന മാർഗം എന്ത്? വിശദമായി അറിയാം
ഹജ്ജ് സീസൺ കഴിഞ്ഞതോടെ പല പ്രവാസികളും തങ്ങളുടെ കുടുംബംഗങ്ങളെ സൗദിയിൽ ഹൃസ്വകാലത്തേക്കെങ്കിലും എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേ സമയം കുടുംബത്തെ ചുരുങ്ങിയ ചെലവിൽ പെട്ടെന്ന് സൗദിയിൽ എത്തിക്കാനുള്ള ശ്രമമാണ് പലരും ആരായുന്നത്.
നിലവിൽ സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസയിലും, ടൂറിസ്റ്റ് വിസയിലും, ഉംറ വിസയിലുമെല്ലാം കുടുംബത്തെ കൊണ്ട് പോകാൻ സാധിക്കും എന്നത് എല്ലാവർക്കും അറിയാം.
എന്നാൽ ഇതിൽ ഏറ്റവും എളുപ്പത്തിലും കൂടുതൽ നടപടിക്രമങ്ങൾ ഇല്ലാതെയും കുറഞ്ഞ ചെലവിലും കുടുംബത്തെ കൊണ്ട് പോകാൻ സാധിക്കുന്നത് ഉംറ വിസയിൽ ആണ്.
ഉംറ വിസ വെറും അര മണിക്കൂറിനുള്ളിൽ തന്നെ തങ്ങൾ ഇഷ്യു ചെയ്ത് നൽകുന്നുണ്ടെന്നും 3 മാസം വിസ കാലാവധി ഉള്ളതിനാൽ 3 മാസത്തിൽ താഴെ കുടുംബത്തെ കൂടെ നിർത്താൻ ആഗ്രഹിക്കുന്ന നിരവധി പ്രവാസികൾ ഇപ്പോൾ ഉംറ വിസയെയാണ് ആശ്രയിക്കുന്നത് എന്നും ട്രാവൽ എജൻസികൾ പറയുന്നു.
വിസിറ്റ് വിസകൾ ഇഷ്യു ചെയ്യണമെങ്കിൽ വി എഫ് എസ് പോയി ഫിംഗർ പ്രിന്റും മറ്റും നൽകണമെന്നതും ഉംറ വിസയെക്കാൾ ചെലവും ഇഷ്യു ചെയ്യാൻ പത്ത് ദിവസത്തിലധികം പിടിക്കും എന്നതും മാറ്റുമെല്ലാം പൊതുവെ ആളുകളെ ഉംറ വിസയിലേക്ക് ആകർഷിക്കുന്നുണ്ട് എന്നാണ് സ്കൈവൈഡ് ട്രാവൽസ് എ ആർ നഗർ-കുന്നുംപുറം, എംഡി സാലിം പിഎം പറയുന്നത്. ആവശ്യമായവർക്ക് ഇത് സംബന്ധിച്ച സൗജന്യ മാർഗ നിർദ്ദേശങ്ങൾക്ക് തന്റെ വാട്സ് ആപ് നമ്പർ http://wa.me/+918891077088 – ൽ ബന്ധപ്പെടാമെന്നും സാലിം അറിയിക്കുന്നു.
അതേ സമയം മൂന്ന് മാസത്തിലധികം കുടുംബത്തെ കൂടെ നിർത്താൻ ആഗ്രഹിക്കുന്നുവർ ഫാമിലി വിസിറ്റ് വിസ എടുക്കുക തന്നെ വേണം. അതോടൊപ്പം ഉംറ വിസ തീർത്ഥാടന വിസയായതിനാൽ കുറഞ്ഞ കാലത്തേക്കാണെങ്കിലും അമുസ് ലിംകൾക്കും വിസിറ്റ് വിസയോ ടുറിസ്റ്റ് വിസയോ എടുക്കേണ്ടി വരും എന്നും ഓർക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa