തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം ; മലപ്പുറം സ്വദേശി മരിച്ചു

തായിഫ്: സൗദിയിലെ തായിഫിനടുത്ത് തുറബ-ബിഷ റോഡിൽ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയും സൗദി പൗരനും മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്കേറ്റു.

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് കേരള എസ്‌റ്റേറ്റ് സ്വദേശി മാട്ടുമ്മല്‍ ഹൗസില്‍ സിദ്ധീഖ് എന്ന ബാപ്പു(50) ആണ് മരിച്ചത്. പരിക്കേറ്റ കൊല്ലം സ്വദേശി നജീബ് തുറബ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണു.

അപകടത്തിൽ പെട്ട രണ്ട് മലയാളികളും ജിദ്ദയില്‍ കിലോ മൂന്നിലെ താമസക്കാരാണ്. പെട്രോള്‍ പമ്പുകളുടെ അറ്റകുറ്റപണിയാണ് ജോലി.

ജോലിയാവശൃാര്ത്ഥം പോയി തിരിച്ചുവരവെ ഇവര്‍ ഓടിച്ച പിക്കപ്പ് വാഹനം സൗദി പൗരന്റെ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സിദ്ധീഖും സൗദി പൗരനും തൽക്ഷണം മരിക്കുകയായിരുന്നു. സ്വദേശി ഓടിച്ച വാഹനം സൈഡ് മാറി വന്നതാണു അപകട കാരണമെന്ന് നജീബ് പറഞ്ഞു.

സിദ്ദീഖിൻ്റെ ഖബറടക്കം മക്കയിലോ ജിദ്ദയിലോ നടക്കുമെന്നാണു റിപ്പോർട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്