സൽമാൻ രാജാവിന്റെ പേരിൽ റിയാദിൽ ഭീമൻ സ്റ്റേഡിയം വരുന്നു
റിയാദ്: റിയാദ് റോയൽ കമ്മീഷനും കായിക മന്ത്രാലയവും കിംഗ് സൽമാൻ സ്റ്റേഡിയത്തിൻ്റെയും അതിൻ്റെ കായിക സൗകര്യങ്ങളുടെയും ഭാവി ഡിസൈനുകളും പദ്ധതികളും വെളിപ്പെടുത്തി.
92,000 സീറ്റുകളുള്ള സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ് സ്റ്റേഡിയങ്ങളിലൊന്നായി മാറും.
2029 -ഓടെ പണി പൂർത്തിയാകുന്ന കിംഗ് സൽമാൻ സ്റ്റേഡിയവും അതിൻ്റെ സൗകര്യങ്ങളും തികച്ചും വ്യത്യസ്ത അനുഭവമായുരിക്കും സമ്മാനിക്കുക.
പ്രേക്ഷകരുടെ ഇരിപ്പിടങ്ങൾക്കും കളിക്കളത്തിനും സുസ്ഥിരമായ എ സി സംവിധാനങ്ങൾ സ്റ്റേഡിയത്തിൽ ഉണ്ടാകും. സ്‌ക്രീനുകളുടെ ഒരു നിര സ്റ്റേഡിയത്തിൻ്റെ മുകളിലെ ഇൻ്റീരിയറിനെ വലയം ചെയ്യും, ഇത് ദൃശ്യാനുഭവം വർദ്ധിപ്പിക്കും.
സന്ദർശകർക്ക് ഇൻ്റേണൽ ഗാർഡനുകളും സ്റ്റേഡിയത്തിൻ്റെ മേൽക്കൂരയിൽ ഒരു വാക്കിംഗ് ട്രാക്കും ആസ്വദിക്കാം, സ്റ്റേഡിയത്തുൽ നിന്ന് കിംഗ് അബ്ദുൽ അസീസ് പാർക്കിൻ്റെ മനോഹരമായ കാഴ്ചയും അസാധാരണമായ അനുഭവം സമ്മാനിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa