സൗദിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ 9 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
തായിഫ് റിയാദ് റോഡിലും, ബിഷ റിയാദ് റോഡിലും ഉണ്ടായ വ്യത്യസ്ഥ വാഹാനാപകടങ്ങളിൽ 9 പേർ മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു
തായിഫ് റിയാദ് റോഡിൽ രണ്ടു കാറുകൾ മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ ഒന്നാമത്തെ അപകടത്തിൽ 3 പേർ തൽക്ഷണം മരിക്കുകയും 5 പേരെ റെഡ് ക്രസന്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരാളെ ന്യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റൊരാളെ താടിയെല്ല് ഒടിഞ്ഞതിനെ തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി.
രണ്ടാമത്തെ അപകടത്തിൽ കാർ മറിഞ്ഞ് രണ്ട് പേർ മരിക്കുകയും, രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് വെച്ച് തന്നെ രണ്ടുപേരും മരണപ്പെട്ടു. പരിക്കേറ്റവരെ ചികിത്സയ്ക്കായി അൽ-കുവയ്യ ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച കനത്ത പൊടിക്കാറ്റിനിടെ അൽ-റെയ്ൻ-ബിഷ റോഡിൽ 14 വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സൗദി റെഡ് ക്രസന്റ് ആംബുലൻസുകൾ പരിക്കേറ്റവരെ അൽ-റെയ്ൻ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി, അവിടെ മെഡിക്കൽ ടീമുകൾ അവർക്ക് പ്രഥമശുശ്രൂഷ നൽകി.
തുടർ ചികിത്സയ്ക്കായി നാല് കേസുകൾ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്കും അൽ-കുവൈയ്യ ജനറൽ ആശുപത്രിയിലേക്കും മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. എട്ട് പേരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa