വിറങ്ങലിച്ച് വയനാട്; മരണം 54 ആയി
വയനാട് മുണ്ടക്കൈയിൽ പുലർച്ചെ രണ്ട് മണിയോടെയുണ്ടായ വൻ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരും എന്നാണ് റിപ്പോർട്ട്. നിരവധി പേർ വീടുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ട്. ചൂരൽ മലയിൽ നിന്ന് നുറിലധികം പേരെ രക്ഷിച്ചിട്ടുണ്ട്.
മുണ്ടക്കൈയിൽ ഒമ്പത് ലയങ്ങള്‍ ഒലിച്ച് പോയിട്ടുണ്ട്. 65 കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. 35 തൊഴിലാളികളെയും ഒഡീഷ സ്വദേശികളായ രണ്ട് ഡോക്ടര്‍മാരെയും കാണാനില്ല.
രക്ഷാ പ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി ആർമിയുടെ പ്ലാറ്റൂൺ ചൂരൽമലയിൽ എത്തിയതായി ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
നേരത്തെ പെയ്ത മഴയിൽ മണ്ണ് ദുർബലമായതാകും ഉരുൾപൊട്ടലിന് കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ശിവാനന്ദ പൈ നിരീക്ഷിക്കുന്നത്. നേരിയ ഭൂചലനം ഉണ്ടായോ എന്നതും പരിശോധിക്കണമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കൂടുതൽ ജാഗ്രത വേണമെന്നും ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa