Sunday, November 24, 2024
KeralaTop Stories

മരണം 116 ആയി; ഹെലികോപ്റ്റർ വഴി രക്ഷാ പ്രവർത്തനം നടത്തി സൈന്യം

വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾ പൊട്ടലിനെത്തുടർന്ന് മരിച്ചവരുടെ എണ്ണം 116 ആയി ഉയർന്നതായി റിപ്പോർട്ട്.

അതേ സമയം രാത്രിയും രക്ഷാപ്രവർത്തനം തുടരും. ഇനിയും 98 പേരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് അധികൃതർ പറയുന്നു. 124 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പലരുടെയും നില ഗുരുതരമാണ്.

മരിച്ചവരിൽ തിരിച്ചറിഞ്ഞവരുടെ പേരു വിവരങ്ങൾ : റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65) , വിനീത് കുമാർ, സഹന (7), കൗസല്യ, അയിഷ, ആമിന, ജഗദീഷ്, അനസ്, വാസു, അഫ്സിയ, സക്കീര്‍, അച്ചു, നഫീസ (60), ജമീല(65), ഭാസ്കരൻ(62), അഫ്സിയ സക്കീർ, ആഷിന(10), അശ്വിൻ (14) മുഹമ്മദ് ഇഷാൻ (10) , മുഹമ്മദ് നിയാസ്, കല്യാൺ കുമാർ (56), സൈഫുദ്ദീൻ, ഗീത (44), ഷരൺ (20), പ്രജീഷ് (35), ജുബൈരിയ (30).

മുണ്ടക്കൈയിൽ സൈന്യം താത്കാലിക പാലം സ്ഥാപിച്ച് പാലത്തിലൂടെ ആളുകളെ രക്ഷപ്പെടുത്തുന്നുണ്ട്. നൂറിലധികം പേരെ മുണ്ടക്കൈ മലയില്‍ നിന്ന് താഴെയെത്തിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ താഴെയിറക്കി പരിക്കേറ്റവരെ വ്യോമസേനയുടെ ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്തുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്