നാല് പേർക്ക് സൗദി പൌരത്വം നൽകി
റിയാദ്: നാല് പേർക്ക് സൗദി പൗരത്വം നൽകാനുള്ള ഉത്തരവുകളും തീരുമാനങ്ങളും പുറപ്പെടുവിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ സ്റ്റാറ്റസ് വെളിപ്പെടുത്തി.
റിയാദ്, നജ്‌റാൻ, ജിദ്ദ എന്നിവിടങ്ങളിലെ സ്ത്രീകളടക്കമുള്ള നാല് പേർക്കാണ് സൗദി പൌരത്വം നൽകിയത്.
റിയാദ് മേഖലയിലെ ഈമാൻ ജാസിം മുഹമ്മദ് അൽ അസദിന് സൗദി പൗരത്വം അനുവദിച്ചുകൊണ്ട് ഒരു രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി ഉമ്മുൽ ഖുറ പത്രം റിപ്പോർട്ട് ചെയ്യുന്നു.
പൗരത്വ വ്യവസ്ഥയുടെ ആർട്ടിക്കിൾ 14 അനുസരിച്ച് നജ്‌റാൻ മേഖലയിലെ ഫദൽ അവദ് സാലിഹ് അൽ-ദഗാരിയുടെ പെൺമക്കളായ “ദിയാനയ്ക്കും ഷൊറൂഖിനും” സൗദി പൗരത്വം നൽകാനുള്ള മന്ത്രിതല തീരുമാനവും പുറപ്പെടുവിച്ചു.
ജിദ്ദ ഗവർണറേറ്റിലെ സിവിൽ സ്റ്റാറ്റസ് “മ അൻ മർവാൻ അബ്ദു ഷാഹീന്” സൗദി പൗരത്വം നൽകിക്കൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി പ്രഖ്യാപിച്ചു.
ചട്ടങ്ങൾ അനുസരിച്ച്, ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി പ്രധാനമന്ത്രിയാണ് പൗരത്വം നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa