കഫാല മാറുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യാം; സൗദിയിലെ ഗാർഹിക തൊഴിലാളിയുടെ വിവിധ അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് ഫൗസാൻ
സൗദിയിലെ ഗാർഹിക തൊഴിലാളിയുടെ അവകാശങ്ങൾ ജോലിയുടെ സ്വഭാവവുമായി ഇരു കക്ഷികളും സമ്മതിച്ചതിന് അനുസൃതമായിരിക്കണമെന്നും, പ്രതിദിനം 9 മണിക്കൂറിൽ കുറയാതെ വിശ്രമ സമയം തൊഴിലാളിക്ക് അനുവദിക്കണമെന്നും പ്രമുഖ അഭിഭാഷകനും നിയമോപദേശകനുമായ മുഹമ്മദ് അൽ ഫൗസാൻ ഓർമ്മിപ്പിച്ചു.
തൊഴിലാളിക്ക് നല്ല താമസ സൗകര്യം നൽകുകയും എല്ലാ ഇംഗ്ലിഷ് മാസാവസാനവും ശമ്പളം നൽകുകയും വേണം.
ശമ്പളം 3 മാസം വൈകിയാൽ ജോലി ഉപേക്ഷിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്നും തൊഴിലുടമയുടെ അംഗീകാരമില്ലാതെ സ്പോൺസർഷിപ്പ് മാറാനുള്ള അവകാശവും അയാൾക്ക് ഉണ്ടെന്നും ഫൗസാൻ ചൂണ്ടിക്കാട്ടി.
അതേ സമയം സ്പോൺസറുടെ കുട്ടികളെയോ വീട്ടിലെ പ്രായമായവരെയോ ഉപദ്രവിക്കാതിരിക്കുക, അവരോട് ദയ കാണിക്കുക, നിയമാനുസൃതമായ കാരണമില്ലാതെ ജോലി ഉപേക്ഷിക്കാതിരിക്കുക എന്നിവ തൊഴിലാളിയിൽ നിന്ന് തൊഴിലുടമക്ക് ലഭിക്കേണ്ട അവകാശങ്ങളിൽ പെടുന്നതായി ഫൗസാൻ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa