40 മില്യൺ ഡോളറിൻ്റെ വ്യാജ ബാങ്ക് ചെക്കുകളുമായി സൗദി പൗരൻ അറസ്റ്റിൽ
റിയാദ് : 40 മില്യൺ ഡോളറിൻ്റെ വ്യാജ ബാങ്ക് ചെക്കുകൾ ഉണ്ടാക്കിയ സൗദി പൗരനെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ പൂർത്തിയാക്കാൻ യോഗ്യതയുള്ള കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
പബ്ലിക് പ്രോസിക്യൂഷനിലെ പ്രത്യേക ഓഫീസ് നടത്തിയ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് പൗരനെ അറസ്റ്റ് ചെയ്തത്.
മൊത്തം 40 മില്യൺ ഡോളർ മൂല്യമുള്ള മൂന്ന് ചെക്കുകൾ പണമാക്കാൻ ബാങ്കിനെ സമീപിച്ചതിനെത്തുടർന്ന് ആയിരുന്നു ചെക്കുകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്.
വ്യാജരേഖ ചമച്ച കുറ്റങ്ങൾക്കുള്ള ശിക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇയാൾക്ക് ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. വ്യാജരേഖ ചമയ്ക്കുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോട് യാതൊരുവിധ ദയയും കാണിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa