തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ സ്ത്രീയെ തടവിലാക്കി പട്ടിണിക്കിട്ട് കൊന്നു; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മക്ക പ്രവിശ്യയിൽ സ്ത്രീയെ ആളൊഴിഞ്ഞ സ്ഥലത്ത് തടവിലാക്കുകയും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും തടയുകയും അത് അവരുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്ത കേസിലെ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

മാഹിർ ബിൻ ഖാലിദ് അൽ അംരി എന്ന സൗദി പൌരനെയാണ് ഫാത്തിമ ബിൻത് ആബിദ് അൽ അംരിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

അതേ സമയം, മറ്റൊരു കേസിൽ സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്തിയ കേസിൽ സുൽത്വാൻ ബിൻ സുമൈഹാൻ അൽ അത് വി എന്നയാളുടെ വധശിക്ഷ തബൂക്കിൽ നടപ്പാക്കിയതായി മന്ത്രാലയം പ്രസ്താവിച്ചു.

രണ്ട് കേസുകളിലും വധശിക്ഷ നല്കാനുള്ള വിധിയെ ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ.കോർട്ട് ഉത്തരവിടുകയും ശിക്ഷ നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്