അംഗീകാരമില്ലാതെ എഞ്ചിനീയറിംഗ് ജോലി ചെയ്തയാൾക്ക് 6 മാസം തടവും പിഴയും ശിക്ഷ
റിയാദ് : പ്രൊഫഷണൽ അക്രഡിറ്റേഷൻ ലഭിക്കാതെ റിയാദ് നഗരത്തിൽ ജോലി ചെയ്ത ഒരു എഞ്ചിനീയർക്ക് സൗദി ക്രിമിനൽ കോടതി ആറ് മാസം തടവും 50,000 റിയാൽ പിഴയും ശിക്ഷ വിധിച്ചു.
പ്രസ്തുത എൻജിനീയറെ നിയമിച്ചതിന് കമ്പനിക്ക് 1,00,000 റിയാൽ പിഴയും കോടതി ശിക്ഷ ചുമത്തി.
പ്രഫഷണൽ അക്രഡിറ്റേഷൻ ലഭിച്ച എഞ്ചിനീയറെ നിയമിക്കണമെന്ന നിയമം ലംഘിച്ചതിനാണ് കമ്പനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
റിയാദിൽ കൗൺസിലിൻ്റെ ഇൻസ്പെക്ഷൻ ടീമിൻ്റെ പരിശോധനാ പര്യടനത്തിനിടെയാണ് എൻജിനീയറിങ് തൊഴിൽ നിയമലംഘനം നടത്തിയ ജീവനക്കാരനെ പിടികൂടിയതെന്ന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് സെക്രട്ടറി ജനറൽ അബ്ദുൽ മുഹ്സിൻ അൽ മജ്‌നൂനി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa