തൊഴിൽ വളർച്ചാ സൂചികയിൽ 67 രാജ്യങ്ങളിൽ ഒന്നാമത്തേത്തി സൗദി അറേബ്യ
റിയാദ്: ഗ്ലോബൽ കോമ്പറ്റിറ്റീവ് ഇയർബുക്ക് 2024 പ്രകാരം തൊഴിൽ വളർച്ചാ സൂചികയിലും തൊഴിൽ വിപണി വളർച്ചാ സൂചികയിലും ലോകത്തെ 67 രാജ്യങ്ങളിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തി.
2016-2021 കാലയളവിൽ തൊഴിലാളികളുടെ പങ്കാളിത്ത നിരക്കിൽ G20-ൽ ഒന്നാമതെത്തിയതിന് ശേഷം, മുൻനിര ആഗോള സൂചകങ്ങളുമായി സൗദി തൊഴിൽ വിപണി റെക്കോർഡ് ഫലങ്ങൾ കൈവരിക്കുന്നത് തുടരുകയാണ്.
അന്താരാഷ്ട്ര കരാറുകൾക്ക് അനുസൃതമായി തൊഴിൽ വിപണിയിൽ സൗദി ഗവൺമെൻ്റ് നിരവധി ഭേദഗതികളും പരിഷ്കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മന്ത്രി സഭ അംഗീകരിച്ച 10 തൊഴിൽ നിയമ ഭേദഗതികൾ ഇതിൽ ശ്രദ്ധേയമാണ്. സൗദി മന്ത്രി സഭ അംഗീകരിച്ച 10 തൊഴിൽ നിയമ ഭേദഗതികൾ വിശദമായി അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://arabianmalayali.com/2024/08/06/51727/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa