കഴിഞ്ഞ 10 മാസത്തിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടത് 40,000 ഫലസ്തീനികൾ
ഗാസ : ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ 40,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ 40 പേർ മരിച്ചു, ഒക്ടോബർ 7 മുതൽ മൊത്തം മരണങ്ങളുടെ എണ്ണം 40,005 ആയി. 92,401 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണെന്നാണ് പറയുന്നത്.
അതേ സമയം ലെബനീസ് ഹിസ്ബുല്ല പോരാളികൾ ഇസ്രായേൽ സൈനിക സൈറ്റായ കഫർചൗബ കുന്നുകളിലെ റുവൈസത്ത് അൽ ആലമിൽ അനുയോജ്യമായ ആയുധങ്ങൾ ഉപയോഗിച്ച് നേരിട്ട് ആക്രമം നടത്തിയതായി അറിയിച്ചു.
അതോടൊപ്പം, വെടി നിർത്തൽ ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa