സൗദിയിൽ വേനൽക്കാലം അവസാനിച്ച് ശരത് കാലം ആരംഭിക്കുന്നത് എന്നായിരിക്കുമെന്ന് വ്യക്തമാക്കി അഖീൽ
റിയാദ്: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ അനലിസ്റ്റായ അഖീൽ അൽ-അഖീൽ വേനൽക്കാലം അവസാനിക്കാൻ ഇനി 15 കാലാവസ്ഥാ ദിനങ്ങൾ ബാക്കിയുണ്ടെന്ന് വ്യക്തമാക്കി.
ശരത്കാല സീസണിൻ്റെ ആരംഭം സെപ്റ്റംബർ 1 ന് ആയിരിക്കും എന്ന് അഖീൽ അൽ അഖീൽ പറയുന്നു.
അതേ സമയം ശരത്കാല സീസണിലേക്കുള്ള ഈ പ്രവേശനം താപനിലയിൽ കുറവുണ്ടാകുമെന്ന് അർത്ഥമാക്കുന്നില്ല.
താപനിലയിലുള്ള വർദ്ധനവ് സെപ്തംബർ അവസാനം വരെ നീണ്ടുനിൽക്കും, എന്നാൽ ഒക്‌ടോബർ തുടക്കത്തിൽ താപനില കുറയാൻ തുടങ്ങുമെന്നും അഖീൽ അൽ അഖീൽ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa