Sunday, September 22, 2024
Saudi ArabiaTop Stories

സൗദി മലയാളിയെ കുടുക്കി കമറാനും ഷംലാനും; പ്രവാസികൾ ജാഗ്രതൈ

സൗദിയിലേക്ക് അനധികൃതമായി സിഗരറ്റ് കടത്തുന്നതിൽ കണ്ണിയായി പുലിവാൽ പിടിച്ച് മലയാളി യുവാവ്.

സൗദിയിൽ സിഗരറ്റ് വില കൂടുതൽ ആയതിനാൽ അനധികൃതമായി യമനിൽ നിന്ന് സൗദിയിലേക്ക് കടത്തുന്ന വില കുറഞ്ഞ സിഗരറ്റുകളായ കമറാനും ഷംലാനും ആയിരുന്നു മലയാളിയെ കുടുക്കിയത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് യമനിനോട് അതിർത്തി പങ്കിടുന്ന സൗദിയിലെ ജിസാൻ മേഖലയിൽ വെച്ചായിരുന്നു വർഷങ്ങളായി സൗദിയിൽ ജോലി ചെയ്യുന്ന ഈ മലയാളി യുവാവ് ചെക്കിംഗിൽ പെട്ടത്.

പെട്ടെന്ന് പണം ഉണ്ടാക്കാനായി അനധികൃതമായി സിഗരറ്റ് കടത്തിയ ഇയാളുടെ വാഹനം പരിശോധനക്ക് ശേഷം സിഗരറ്റുകൾ സഹിതം അധികൃതർ പിടിച്ചെടുക്കുകയായിരുന്നു.

പിന്നീട് സ്പോൺസർ വൻ തുക പിഴ നൽകിയതിനു ശേഷമായിരുന്നു പ്രസ്തുത വാഹനം പുറത്തിറക്കിയത്.  എന്നാൽ ഈ മലയാളിയുടെ ദുര്യോഗം അത് കൊണ്ടും തീർന്നില്ല. മറ്റൊരു വിഷയത്തിൽ  ചെക്കിംഗിൽ പെട്ട് ആൾ ഇപ്പോൾ ജയിലിലാണുള്ളത്. ജയിലിൽ ആകാൻ നേരത്തെയുള്ള സിഗരറ്റ് കടത്ത് കേസും ഒരു കാരണമായിട്ടുണ്ടോ എന്നത് പ്രവാസികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.

ഏതായാലും പ്രവാസികൾ ഇത്തരം നുലാമാലകളിൽ പെടാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്നും പെട്ടെന്ന് പണമുണ്ടാക്കാനുള്ള അനധികൃത കുറുക്കു വഴികൾ ഉപേക്ഷിക്കണമെന്നും ജിസാനിലെ സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്