അമ്മയിലെ കൂട്ട രാജി; മോഹൻലാൽ ഇന്നലെ രാത്രി തന്നെ തീരുമാനമെടുത്തു
കൊച്ചി: എഎംഎംഎ (അമ്മ) പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ മോഹൻലാൽ ഇന്നലെ രാത്രി തന്നെ തീരുമാനമെടുത്തിരുന്നതായി റിപ്പോർട്ട്.
സ്ഥാനത്ത് തുടരാനാവില്ലെന്ന് മോഹന്‍ലാല്‍ നിലപാടെടുത്തപ്പോൾ ലാൽ ഒറ്റയ്ക്ക് രാജിവെയ്ക്കരുതെന്ന് അഭിപ്രായം ഉയര്‍ന്നതോടെ എക്‌സിക്യൂട്ടിവിനോടും മമ്മൂട്ടിയുമായും ആലോചിച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ രാജി രാവിലെയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.
രാജിയെ അമ്മയിലെ ഒരു വിഭാഗം എതിർത്തെങ്കിലും ആരോപണങ്ങള്‍ക്ക് പിന്നില്‍ ദുരൂഹ താല്പര്യങ്ങളുണ്ടെന്ന നിലപാടായിരുന്നു മോഹന്‍ലാലിന്. പ്രതിരോധിക്കാന്‍ ശ്രമിച്ചാലും ആരോപണങ്ങള്‍ തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
തുടർന്ന് അമ്മ ഭരണസമിതി പിരിച്ചുവിട്ടു. അതേ സമയം നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. രണ്ട് മാസത്തിനു ശേഷം ആയിരിക്കും തെരഞ്ഞെടുപ്പ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ചില അംഗങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa