Saturday, September 21, 2024
Saudi ArabiaTop Stories

ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ ശക്തമായ മഴക്ക് സാധ്യത

റിയാദ്: വെള്ളിയാഴ്ച മുതൽ അടുത്ത ചൊവ്വാഴ്ച വരെ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലും പേമാരിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

മക്ക മേഖലയിൽ സാമാന്യം ശക്തമായ മഴക്കൊപ്പം വെള്ളപ്പാച്ചിലും ആലിപ്പഴ വർഷവും അനുഭവപ്പെട്ടേക്കും.

റിയാദിൽ നേരിയതോ മിതമായതോ ആയ മഴയ അനുഭവപ്പെടും. മദീന, അൽ-ബാഹ, അസീർ, ജസാൻ, നജ്‌റാൻ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ഹായിൽ, ഖസീം, കിഴക്കൻ മേഖല എന്നീ പ്രവിശ്യകളിൽ നേരിയ മഴ ലഭിച്ചേക്കാം.

പൗരന്മാരോടും വിദേശികളോടും ജാഗ്രത പാലിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അകന്ന് നിൽക്കാനും വിവിധ മാധ്യമങ്ങളിലൂടെ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്