മഴ പെയ്യുമ്പോൾ ഈ 5 ഡ്രൈവിംഗ് രീതികൾ ഒഴിവാക്കണമെന്ന് സൗദി മുറൂർ
റിയാദ്: മഴ പെയ്യുമ്പോൾ സുരക്ഷിതമായ ഡ്രൈവിംഗ് നിയമങ്ങൾ പാലിക്കുന്നത് ട്രാഫിക് അപകടങ്ങളിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കുന്നുവെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് സ്ഥിരീകരിച്ചു.
മഴ പെയ്യുമ്പോൾ വാഹനങ്ങൾ ഓടിക്കുന്നവർ അഞ്ച് കാര്യങ്ങൾ ഒഴിവാക്കണമെന്ന് മുറൂർ ചൂണ്ടിക്കാട്ടി
വാഹനങ്ങൾക്കിടയിലെ സ്പീഡ് ഡോഡ്ജിംഗ്, സുരക്ഷിത അകലം പാലിക്കാതിരിക്കൽ, അതിവേഗം, വെള്ളം ഒരുമിച്ച് കുടുന്ന സ്ഥലങ്ങളിലെ ഡ്രൈവിംഗ്, താഴ്‌വരകളും മലയോരങ്ങളും – എന്നിവയാണ് ഒഴിവാക്കേണ്ടവ.
വാഹനം ഓടിക്കുന്നതിനിടെ സ്റ്റിയറിംഗ് വീൽ കൈവിടരുതെന്നും അത് അപകടം ചെയ്യുമെന്നും മുറൂർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa