സൗദിയിൽ നൈജീരിയൻ വനിതയുടെയും പാകിസ്ഥാനി പൗരന്റെയും വധശിക്ഷ നടപ്പാക്കി
ജിദ്ദ: സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയതിനു പിടിയിലായ വിദേശ വനിതയെ വധ ശിക്ഷക്ക് വിധേയയാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഫൗസാത്ത് അബായോമി എന്ന നൈജീരിയക്കാരിയെയാണ് കൊക്കെയ്ൻ കടത്തിയ കേസിൽ മക്ക പ്രവിശ്യയിൽ വധ ശിക്ഷക്ക് വിധേയയാക്കിയത്.
അതേ സമയം, സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഒരു പാകിസ്ഥാനി പൗരനെയും ഇന്ന് മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കി.
വാക്ക് തർക്കത്തെത്തുടർന്ന് പ്രതി സൗദി പൗരന്റെ തലക്കടിച്ച് കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മന്ത്രാലയ പ്രസ്താവന വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa