Friday, September 20, 2024
Saudi ArabiaTop Stories

ഭേദഗതി വരുത്തിയ സൗദി തൊഴിൽ നിയമം തൊഴിലാളികൾക്ക് ഉറപ്പ് നൽകുന്ന രണ്ട് പ്രധാന ആനുകൂല്യങ്ങൾ അറിയാം

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ വിവേചനമില്ലാതെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതികൾ കൊണ്ടുവന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ വിപണി നയങ്ങൾക്കായുള്ള  അണ്ടർസെക്രട്ടറി മുഹന്നദ് അൽ-ഈസ അറിയിച്ചു.

ഭേദഗതി പ്രകാരം, തൊഴിലാളി ഇപ്പോൾ തൊഴിലുടമയ്ക്ക് പരാതി സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ ഇത് പരിഹരിച്ചില്ലെങ്കിൽ അത് അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുമെന്ന് മുഹന്നദ് വ്യക്തമാക്കി.

അതോടൊപ്പം, തൊഴിലാളിയുടെ രാജിയോട് 30 ദിവസത്തിനകം തൊഴിലുടമ പ്രതികരിച്ചില്ലെങ്കിൽ രാജി സ്വീകാര്യമായി കണക്കാക്കും.

സമീപ വർഷങ്ങളിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കുള്ള കരാർ ഡോക്യുമെൻ്റ് ചെയ്യുന്ന വിഷയത്തിൽ രാജ്യം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്