ലെവി ഇളവ്; സൗദിയിലെ വ്യാവസായിക നിക്ഷേപത്തിൽ വൻ കുതിച്ചു ചാട്ടം
റിയാദ്: 2019 ലെ 992 ബില്യൺ SR ൽ നിന്ന് ഈ വർഷം 1.5 ട്രില്യൺ റിയാലിലെത്തി സൗദി വ്യാവസായിക മേഖലയിലെ നിക്ഷേപം 54 ശതമാനം ഉയർന്നതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് സാമ്പത്തികകാര്യ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട്.
വ്യാവസായിക മേഖലയിലെ പ്രവാസി തൊഴിലാളികൾക്കുള്ള ലെവി സൗദി ഒഴിവാക്കിയത് നിക്ഷേപ വർദ്ധനക്ക് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
വ്യാവസായിക മേഖലയിലെ പ്രവാസി തൊഴിലാളികൾക്കുള്ള ലെവി ഒഴിവാക്കൽ പദ്ധതി 2019 ൽ ആരംഭിച്ച് നിലവിൽ 2025 അവസാനം വരെ നില നിൽക്കുകയും ചെയ്യുന്നു.
2019 മുതൽ 2024 വരെയുള്ള വ്യാവസായിക മേഖലയുടെ നേട്ടങ്ങൾ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി), വ്യാവസായിക സ്ഥാപനങ്ങളുടെ എണ്ണം, നിക്ഷേപ അളവ്, തൊഴിൽ, എണ്ണ ഇതര കയറ്റുമതി, ഉൽപ്പന്ന ഗുണനിലവാരം, വിദേശ നിക്ഷേപം എന്നീ ഏഴ് പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് റിപ്പോർട്ട് കാണിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa