റിയാദ് നഗരത്തിലെ റോഡുകൾ നവീകരിക്കുന്നതിനായി 6 ബില്യൺ റിയാലിന്റെ കരാർ
റിയാദ്: തലസ്ഥാന നഗരത്തിലെ റോഡുകളുടെ ഗുണനിലവാരം അഞ്ച് വർഷത്തേക്ക് മെച്ചപ്പെടുത്തുന്നതിനായി 6 ബില്യൺ റിയാൽ മൂല്യമുള്ള അഞ്ച് കരാറുകളിൽ ഒപ്പുവെച്ചതായി റിയാദ് റീജിയൻ മേയർ അറിയിച്ചു.
റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും നഗരത്തിനുള്ളിലെ സുരക്ഷിത ഗതാഗത അനുഭവം മെച്ചപ്പെടുത്തുന്നതിനും റോഡിൻ്റെ ഗുണനിലവാരം കണക്കാക്കുന്നതിനുമുള്ള അന്താരാഷ്ട്ര നിലവാരത്തിലേക്ക് അതിനെ കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് കരാറുകൾ.
2028 വരെ ബന്ധപ്പെട്ട അധികാരികളുടെ ഏകോപനത്തോടെ പദ്ധതികൾ നടപ്പിലാക്കും.
കരാറുകളുടെ പരിധിയിലുള്ള പ്രവർത്തന മേഖല ഇതോട്ടെ 83 ദശലക്ഷം ചതുരശ്ര മീറ്ററിലെത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa