സൗദിയിൽ ഒരു പ്രവാസിക്ക് സ്വന്തം പേരിൽ എത്ര വാഹനങ്ങൾ വാങ്ങാം? വ്യക്തത നൽകി മുറുർ
സൗദിയിലെ ഒരു വിദേശിക്ക് സ്വന്തം പേരിൽ വാങ്ങാൻ സാധിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം വ്യക്തമാക്കി ട്രാഫിക് വിഭാഗം.
സൗദികളല്ലാത്തവർക്ക് പരമാവധി രണ്ട് സ്വകാര്യ വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതിയുണ്ട് എന്നാണ് മുറൂർ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയ അക്കൌണ്ടിൽ ഒരാൾ ചോദിച്ച സംശയത്തിന് മറുപടി നൽകുകയായിരുന്നു മുറൂർ.
അതേ സമയം, മഴ പെയ്യുമ്പോൾ വാഹനങ്ങൾ ഓടിക്കുന്നവർ അഞ്ച് കാര്യങ്ങൾ ഒഴിവാക്കണമെന്ന് മുറൂർ ചൂണ്ടിക്കാട്ടി
വാഹനങ്ങൾക്കിടയിലെ സ്പീഡ് ഡോഡ്ജിംഗ്, സുരക്ഷിത അകലം പാലിക്കാതിരിക്കൽ, അതിവേഗം, വെള്ളം ഒരുമിച്ച് കുടുന്ന സ്ഥലങ്ങളിലെ ഡ്രൈവിംഗ്, താഴ്‌വരകളും മലയോരങ്ങളും – എന്നിവയാണ് മഴ പെയ്യുമ്പോൾ വാഹനങ്ങൾ ഓടിക്കുന്നവർ ഒഴിവാക്കേണ്ടവ എന്ന് മുറൂർ ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa