സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്; സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്കും, ഇടിമിന്നലിനും, ആലിപ്പഴ വർഷത്തിനും സാധ്യത
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴയും സജീവമായ കാറ്റും, ആലിപ്പഴ വർഷവും മിതമായതോ കനത്തതോ ആയ ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തിൽ താഴ്‌വരകളിൽ നിന്നും, വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകൾ വിട്ടുനിൽക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
മക്ക മേഖല വരെ വ്യാപിച്ചു കിടക്കുന്ന സൗദിയിലെ ഉയർന്ന പ്രദേശങ്ങൾ, ജസാൻ, അസിർ, അൽ-ബഹ എന്നീ പ്രദേശങ്ങളിൽ മഴ പെയ്യുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
വടക്കൻ അതിർത്തിയിലും അൽ-ജൗഫ് മേഖലകളിലും പൊടി ഉയരാൻ കാരമാകുന്ന ഉപരിതല കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്തിൻ്റെ തെക്കുപടിഞ്ഞാറൻ ഉയർന്ന പ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചെ സമയത്തും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa