മക്കയിൽ വിദേശ വനിതയെ വധശിക്ഷക്ക് വിധേയയാക്കി
സൗദിയിൽ വിദേശ വനിതയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ കേസിലെ പ്രതിയായിരുന്നു യുവതി.
നൈജീരിയൻ പൗരയായ ആയിഷ ബർനിസിസ് മുഹമ്മദ് എന്ന യുവതിയെയാണ് മക്കയിൽ വെച്ച് ഇന്ന് (തിങ്കളാഴ്ച) വധശിക്ഷക്ക് വിധേയയാക്കിയത്.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെയുള്ള കേസ് കോടതിയിൽ തെളിയിക്കപ്പെട്ടതിനെ തുടർന്ന്, പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
സുപ്രീം കോടതി അപ്പീൽ തള്ളുകയും വിധി ശെരിവെക്കുകയും ചെയ്തതോടെ, റോയൽ കോർട്ടിന്റെ ഉത്തരവനുസരിച്ച് ശരീഅത്ത് നിയമ പ്രകാരം വിധി നടപ്പാക്കി.
മയക്കുമരുന്ന് വിപത്തിൽ നിന്ന് പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ചുമത്തുന്നതിനുമുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത വെളിവാക്കുന്നതിനാണ് ഇത് പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
മക്കയിൽ തന്നെ സമാനമായ മറ്റൊരു കേസിൽ മുസ്തഫ മുഹമ്മദ് ക്യാരിഎന്ന നൈജീരിയൻ പൗരനെ ഇന്നലെ (ഞായറാഴ്ച) വധശിക്ഷക്ക് വിധേയനാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa