സൗദിയിൽ ഫീസില്ലാതെ ബദൽ ഗാർഹിക വിസകൾ നേടുന്നതിനുള്ള നിബന്ധനകൾ വ്യക്തമാക്കി മുസാനദ്
ഒരു ഗാർഹിക തൊഴിലാളി പുതിയ വിസയിലെത്തി 90 ദിവസത്തിനുള്ളിൽ സൗദി വിടുന്ന സാഹചര്യത്തിൽ ബദൽ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മുസാനദ് വ്യക്തമാക്കി.
ഒരു തൊഴിലാളി സൗദിയിലെത്തി 90 ദിവസത്തിനുള്ളിൽ തന്നെ സൗദിയിൽ നിന്ന് പുറത്ത് പോയിരിക്കണമെന്നത് അതിലെ നിബന്ധനകളിൽ ഒന്നാണ്.
സിസ്റ്റം അനുവദിച്ചതിലും കൂടുതൽ വിസകൾ നിലവിൽ ഇഷ്യു ചെയ്തിരിക്കരുത് എന്നതും നിബന്ധനയിൽ പെടുന്നു.
ഇവക്ക് പുറമേ തൊഴിലാളിയെ നാട് കടത്തി രണ്ട് വർഷത്തിനുള്ളിൽ തന്നെ ബദൽ വിസക്ക് അപേക്ഷിച്ചിരിക്കണം എന്നതും മുസാനദ് പ്രത്യേകം പരാമർശിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa