Sunday, November 24, 2024
Saudi ArabiaTop Stories

ഫ്രഷ് ചിക്കൻ പാക്കറ്റ് തുറന്ന് സൂക്ഷിക്കുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്

പാക്ക് ചെയ്തു വരുന്ന ഫ്രഷ് കോഴിയിറച്ചി അതിന്റെ പാക്കറ്റിൽ നിന്ന് നീക്കം ചെയ്ത് സൂക്ഷിക്കുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്.

പരമാവധി ഏഴ് ദിവസം വരെ പാക്കറ്റോടു കൂടി കോഴിയിറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ പാക്കറ്റ് തുറന്ന് കഴിഞ്ഞാൽ പിന്നീട് ഇറച്ചി കേടുവരുന്നതിന് കാരണമാകും.

കോഴിയിറച്ചി അതിന്റെ പാക്കറ്റിൽ നിന്ന് നീക്കം ചെയ്താൽ പിന്നെ പരമാവധി രണ്ടു ദിവസം മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റൂ.

അതിൻ്റെ ഗുണനിലവാരം നിലനിർത്തുന്നതിനും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, പാക്കേജിംഗിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം രണ്ട് ദിവസത്തിൽ കൂടുതൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കരുതെന്നും അതോറിറ്റി ഉപദേശിച്ചു.

പാക്ക് ചെയ്തു വരുന്ന ഫ്രഷ് ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്ന ചോദ്യത്തിന് ഉത്തരം നൽക്കുകയായിരുന്നു സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa