ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തിൽ രണ്ട് ഇസ്രായേലികൾ കൊല്ലപ്പെട്ടു
ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തിൽ വടക്കൻ ഇസ്രായേലി പട്ടണമായ കിര്യത് ഷ്മോനയിൽ ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടതായി ഇസ്രായേലിൻ്റെ ആംബുലൻസ് സർവീസ് അറിയിച്ചു.
ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായിക്കൊണ്ട് ഹിസ്ബുള്ള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം നടത്തി വരികയാണ്.
ഗുരുതരമായി പരിക്കേറ്റ, ഏകദേശം 40 വയസ്സ് പ്രായമുള്ള ഒരു പുരുഷനെയും സ്ത്രീയെയും കണ്ടെത്തിയെന്നും പരിശോധനയിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നുവെന്നും എമർജൻസി സർവീസ് പ്രൊവൈഡർ മാഗൻ ഡേവിഡ് ആഡോം പ്രസ്താവനയിൽ പറഞ്ഞു.
ഒരു മണിക്കൂറിനുള്ളിൽ ലെബനനിൽ നിന്ന് ഏകദേശം 90 റോക്കറ്റുകൾ ഇസ്രായേലിലേക്കും അധിനിവേശ ഗോലാൻ കുന്നുകളിലേക്കും വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം റിപ്പോർട്ട് ചെയ്തു.
റോക്കറ്റ് ആക്രമണത്തിന്റെ ഫലമായി കെട്ടിടങ്ങൾക്ക് തീപിടിക്കുകയും,15 അഗ്നിശമന സേനാംഗങ്ങൾ തീയണക്കാൻ പരിശ്രമിക്കുകയാണെന്നും, ഇസ്രായേലി പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു.
തങ്ങൾക്കെതിരെ ആക്രമണം നടത്തിയാൽ ആയിരത്തോളം മിസൈലുകൾ ഇസ്രായേലിൽ പതിക്കുമെന്ന് ഇറാൻ
ഇസ്രായേൽ തങ്ങളെ ആക്രമിച്ചാൽ കഴിഞ്ഞ ആഴ്‌ച കണ്ടതിനേക്കാൾ വലിയ തിരിച്ചടി നൽകാൻ ഇറാൻ തയ്യാറാണെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (ഐആർജിസി) മുതിർന്ന കമാൻഡർ പറഞ്ഞു.
ആയിരക്കണക്കിന് മിസൈലുകൾ വിക്ഷേപിക്കാനും ഇസ്രായേലിന്റെ സുരക്ഷ, സൈനിക, സാമ്പത്തിക കേന്ദ്രങ്ങൾ തകർക്കാനും ഞങ്ങൾ തയ്യാറാണെന്ന് IRGC ചീഫ് കമാൻഡർ ഹുസൈൻ സലാമിയുടെ ഉപദേശകനായ ഇബ്രാഹിം ജബ്ബാരി പറഞ്ഞു.
ഇറാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിശാസ്ത്രപരമായി വലുപ്പത്തിൽ ഇസ്രായേൽ വളരെ ചെറുതാണെന്നും അതിനാൽ ഇറാനിയൻ തിരിച്ചടിയുടെ അനന്തരഫലങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വലിയ രാജ്യമായ ഇറാന്റെ ഏതെങ്കിലും പോയിൻ്റ് ആക്രമിച്ചാൽ രാജ്യത്തെ മറ്റ് പോയിൻ്റുകളിൽ നിന്ന് സ്‌ട്രൈക്ക് ചെയ്യാനുള്ള കഴിവ് ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ഇറാനുമായി യുദ്ധത്തിൽ ഏർപ്പെടാൻ യുഎസ് ധൈര്യപ്പെടില്ലെന്നും, ആ ചെറിയ പ്രദേശം വേഗത്തിൽ ഉഴുതുമറിക്കാമെന്നും ഇസ്രായേലിനെ പരാമർശിച്ച് ജബ്ബാരി പറഞ്ഞു.
ഫലസ്തീനിയുടെ കുത്തേറ്റ് എട്ട് ഇസ്രായേലികൾക്ക് പരിക്കേറ്റു; രണ്ടുപേരുടെ നില ഗുരുതരം
ഇസ്രായേലിൽ ഫലസ്തീനിയുടെ കുത്തേറ്റ് നാല് സ്ഥലങ്ങളിലായി എട്ട് പേർക്ക് പരിക്കേറ്റു, ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പോലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കീഴ്‌പ്പെടുത്താൻ സഹായിക്കുന്നതുവരെ ആയുധധാരികളായ താമസക്കാർ ആക്രമിയെ വളഞ്ഞു വെച്ചു.
അറബ് ഇസ്രായേൽക്കാരനായ ഉമ്മുൽ-ഫഹ്മിലെ താമസക്കാരനാണ് അക്രമിയെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
കഴിഞ്ഞ ആഴ്ച ജാഫയിലുണ്ടായ വെടിവയ്പ്പിലും, കത്തിക്കുത്തിലും ഏഴ് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa