Monday, November 25, 2024
Saudi ArabiaTop Stories

ജിസാനിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റിന് പരിക്ക്

സൗദിയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റിന് പരിക്കേറ്റു. നാഷണൽ സെൻ്റർ ഫോർ ദി പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പ്ലാൻ്റ് പെസ്റ്റ്സ് ആൻഡ് ഡിസീസസിൻ്റെ ഉടമസ്ഥതയിലുള്ള എയർ ട്രാക്ടർ എടി-504 എന്ന വിമാനമാണ് തകർന്നത്.

അപകടത്തിൽ പൈലറ്റിൻ്റെ കാലിനും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റു. തുടർന്ന് ഇദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

ജിസാൻ മേഖലയിൽ കാർഷിക വിളകൾക്ക് മരുന്ന് സ്പ്രേ ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു

വിമാനം ഹൈ വോൾട്ടേജ് വൈദ്യുത കമ്പിയിൽ ഇടിച്ചു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടു.

നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി സെൻ്ററിൽ നിന്നുള്ള പ്രത്യേക സംഘം വിമാനാപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

വൈദ്യുതി തടസ്സപ്പെട്ട എല്ലാ ഉപയോക്ക്താക്കൾക്കും റെക്കോർഡ് വേഗത്തിൽ സേവനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞുവെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി സ്ഥിരീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa