ഫീസടച്ചാൽ മാത്രം മതിയാകില്ല; സൗദി ജവാസാത്തിന്റെ ഓർമ്മപ്പെടുത്തൽ
ജിദ്ദ: പേയ്‌മെൻ്റ് പ്രക്രിയയ്ക്ക് ശേഷം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴി (അബ്ഷിർ,മുഖീം) ഇലക്ട്രോണിക് സേവനങ്ങൾ നടപ്പിലാക്കുന്നതിൻ്റെ പ്രാധാന്യം ജവാസാത്ത് ഓർമ്മിപ്പിച്ചു.
എതെങ്കിലും സേവനത്തിനുള്ള ഫീസ് മാത്രം അടച്ചാൽ സേവനം പൂർത്തിയാക്കി എന്ന് അർത്ഥമാക്കരുത് എന്നാണ് ജവാസാത്ത് ഓർമ്മിപ്പിച്ചത്.
ജവാസാത്തിന്റെ പല സേവനങ്ങളും ലഭ്യമാക്കാൻ ചില ഉപയോക്താക്കളെങ്കിലും ഫീസടക്കുകയും എന്നാൽ പിന്നീട് നടപടികൾ പൂർത്തിയാക്കാൻ യാതൊരു നീക്കവും നടത്താതിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ ആണ് ജവാസാത്ത് ഓർമ്മപ്പെടുത്തൽ നടത്തിയിട്ടുള്ളത്.
ജവാസാത്ത് ഓഫീസുകൾ സന്ദർശിക്കാതെത്തന്നെ ജവാസാത്ത് സേവനങ്ങൾ ഇലക്ട്രോണിക് ആയി പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും ജവാസാത്ത് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa