Friday, November 22, 2024
Saudi ArabiaTop Stories

ട്രാഫിക് പിഴകളിൽ ഇളവ് ലഭിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി 7 ദിവസം മാത്രം ബാക്കി

സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ചത് പ്രകാരമുള്ള ട്രാഫിക് പിഴകളിലെ ഇളവ് ആനുകൂല്യം ഈ മാസം 18-ഓട് കൂടി അവസാനിക്കും.

ഇക്കഴിഞ്ഞ ഏപ്രിൽ 18-നു മുമ്പ് ചുമത്തപ്പെട്ട ട്രാഫിക് പിഴകൾക്ക് 50% കിഴിവ് ആണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. ഈ പിഴകൾ ഈ മാസം-ഒക്ടോബർ 18-നു മുമ്പ് അടക്കുന്നവർക്കാണ് ഇളവ് ലഭിക്കുക.

അതേ സമയം പിഴകളിൽ ഇളവ് നൽകുന്നത് 4 നിയമ ലംഘനങ്ങൾക്ക് ബാധകമാകില്ല എന്നും മുറൂർ ഓർമ്മിപ്പിക്കുന്നു. അവ താഴെ കൊടുക്കുന്നു.

ഡ്രിഫ്റ്റിംഗ്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, പരമാവധി വേഗത 120 km /h  ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 50 കിലോമീറ്ററും കവിയുക, കൂടാതെ പരമാവധി വേഗത 140 km/h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 30 km/h-ൽ കൂടുതൽ കവിയുക എന്നിവയാണ്‌ ഇളവ് ലഭിക്കാത്ത നാലു നിയമ ലംഘനങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്