Tuesday, December 3, 2024
Saudi ArabiaTop Stories

സൗദിയിൽ പിതാവും മൂന്ന് പെൺമക്കളും വാഹനാപകടത്തിൽ മരിച്ചു

സൗദിയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവും മൂന്ന് പെൺമക്കളും മരിക്കുകയും, മകനും ഭാര്യക്കും പരിക്കേൽക്കുകയും ചെയ്തു.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു ഡയന ട്രക്കുമായും ടൊയോട്ട കാമ്രിയുമായും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

മുഹായിൽ അബഹ റോഡിൽ ഷാർ ചുരത്തിന് താഴെ വെച്ച് ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്, പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

സിവിൽ ഡിഫൻസ്, ട്രാഫിക്, റെഡ് ക്രെസന്റ് ടീമുകൾ സ്ഥലത്തെത്തി മരിച്ചവരെയും പരിക്കേറ്റവരെയും മുഹായിൽ ആശുപത്രിയിലേക്ക് മാറ്റി, മൃതദേഹങ്ങൾ പിന്നീട് കുടുംബങ്ങൾക്ക് വിട്ടു നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa