Thursday, November 21, 2024
Saudi ArabiaTop Stories

സൗദിയിലെ നാല് മേഖലകളിൽ റെഡ് അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

സൗദിയിൽ ഇന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം, മക്ക, അൽ-ബാഹ, അസിർ, ജിസാൻ എന്നീ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇടിമിന്നലിന്റെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെയുള്ള കനത്ത മഴയ്ക്ക് സാധ്യതയുള്ളത് കൊണ്ടാണ് മുന്നറിയിപ്പ്. വൈകുന്നേരം വരെ റെഡ് അലർട്ട് തുടരും.

കഴിഞ്ഞ ദിവസം കനത്ത പേമാരിയെ തുടർന്ന് മുൻകരുതലെന്നോണം മക്ക തായിഫ് റോഡിലെ അൽ-ഹദ ചുരം അടച്ചിരുന്നു.

റെഡ് അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിൽ, ശക്തമായ കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വർഷം, കനത്ത മഴ എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മക്ക മേഖലയിലെ അദം, ബനി യാസിദ്, ജുദാം, മെയ്‌സൻ, യലംലം, അൽ-ഷഫ, അൽ-അർദിയാത്ത്, അൽ-ബഹയിലെ അൽ-ഹുജ്‌റ, അൽ-മഖ്‌വ, ഗാമിദ് അൽ-സനാദ് ബ്രാഞ്ച്, കൽവ എന്നീ പ്രദേശങ്ങൾ റെഡ് അലർട്ടിന്റെ പരിധിയിൽ ഉൾപ്പെടുന്നു.

ജസാൻ മേഖലയിൽ അൽ-ഹാരിത്, അൽ-ദാഇർ, അൽ-റയ്ത് , അൽ-അർദ, അൽ-അയ്ദാബി, ഫിഫ, ഹാറൂബ്, അസിറിൽ അൽ-ഹർജ, അൽ-റബൂവ, ശരത് ഉബൈദ, ദഹ്‌റാൻ അൽ-ജനൂബ്, അൽ-മജാരിദ, ബർഖ്, റിജാൽ അൽമ, മഹായിൽ എന്നീ പ്രദേശങ്ങളും ഉൾക്കൊള്ളുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa