സൗദിയിലെ ഒരു തൊഴിലാളിയുടെ സർവീസ് മണി കണക്കാക്കുന്നത് എന്ന് മുതലാണെന്ന് വ്യക്തമാക്കി അധികൃതർ
സൗദിയിൽ ഒരു തൊഴിലുടമയിൽ നിന്ന് പിരിഞ്ഞ് പോകുന്ന തൊഴിലാളിയുടെ സർവീസ് മണി എന്ന് മുതലാണ് കണക്കാക്കുക എന്നതിനെക്കുറിച്ച് സൗദി മാനവ വിഭവശേഷി സാമൂഹികക്ഷേമ മന്ത്രാലയം വിശദീകരണം നൽകി.
തൊഴിൽ കരാറിൽ അനുശാസിക്കുന്നത് പ്രകാരമുള്ള, അയാളുടെ ജോലിയിലെ ആരംഭ തീയതി മുതൽ അയാൾക്ക് സർവീസ് മണിക്ക് അർഹതയുണ്ട് എന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
അതേ സമയം പല പ്രവാസികളും സർവീസ് ബെനഫിറ്റ് കണക്കാക്കുന്നതിനു ഏത് ശംബളമാണ് പരിഗണിക്കുക എന്ന സംശയം ഉന്നയിച്ച് അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ടിരുന്നു.
തൊഴിലാളി അവസാനം സ്വീകരിച്ച ഫുൾ സാലറിയാണ് സർവീസ് മണിക്കായി പരിഗണിക്കുക എന്ന് പ്രത്യേകം ഓർക്കുക. അല്ലാതെ ബേസിക് സാലറിയല്ല. (ഫുൾ സാലറി പരിഗണിക്കുംബോൾ കമ്മീഷൻ തുക എത്ര ശതമാനം വരെ പരിഗണിക്കാമെന്നത് തൊഴിലാളിക്കും തൊഴിലുടമക്കും നേരത്തെ തീരുമാനിക്കാവുന്നതാണ്).
സർവീസിലുണ്ടായിരുന്ന ഓരോ വർഷത്തിനും ഒരു മാസ വേതനം എന്ന തോതിൽ ആണ് സർവീസ് മണി കണക്കാക്കുക. സേവന രീതിക്കും കരാർ ബന്ധം മുറിക്കുന്നതിനുമനുസരിച്ച് ലഭിക്കുന്ന ശതമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa