സൗദിയിൽ നിന്ന് നാട്ടിൽ പോകുന്ന പ്രവാസിക്കൊപ്പം അകമ്പടി പോകാൻ സുഹൃത്തിന് കഫീൽ ലീവ് നൽകേണ്ടതുണ്ടോ? വിശദീകരണം നൽകി അധികൃതർ
സൗദിയിൽ നിന്ന് എന്തെങ്കിലും അടിയന്തിര സാഹചര്യത്തിൽ നാട്ടിൽ പോകുന്ന ഒരു പ്രവാസിയുടെ കൂടെ പോകാൻ ആ സ്ഥാപനത്തിലെ മറ്റൊരു സുഹൃത്തിനു അവധി നൽകൽ കഫീലിന്റെ ബാധ്യതയാണോ എന്ന സംശയത്തിനു സൗദി മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി.
സൗദി തൊഴിൽ നിയമത്തിൽ അകമ്പടി ലീവ് എന്നത് ഇല്ല എന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
അതേ സമയം ഇത്തരം കാര്യങ്ങൾ ഒരു സ്ഥാപനത്തിലെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറുകളുടെയോ സ്ഥാപനത്തിന്റെ ആന്തരിക നിയമ വ്യവസ്ഥകളുടെയോ പരിധിയിൽ പെടുന്നതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മാതാവിനു അസുഖമായതിനെത്തുടർന്ന് നാട്ടിൽ പോകുന്ന ഒരു തൊഴിലാളിയുടെ കൂടെ അകമ്പടി പോകാൻ കടയുടമ ലീവ് നൽകാത്തതിനേത്തുടർന്ന് ഒരാൾ സംശയം ചോദിച്ചപ്പോഴായിരുന്നു മന്ത്രാലയം മേൽ പരാമർശിച്ച പ്രതികരണം നടത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa