സൗദിയിൽ മന്ത്രാലയ ജീവനക്കാർ അടങ്ങിയ വൻ മയക്ക് മരുന്ന് വിപണന ശൃംഖല തകർത്തു
റിയാദ് മേഖലയിൽ മയക്കുമരുന്ന് കടത്തുകയും വിപണനം നടത്തുകയും ചെയ്യുന്ന വൻ ക്രിമിനൽ ശൃംഖലയെ കണ്ടെത്തി തകർത്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഔദ്യോഗിക സ്രോതസ്സ് അറിയിച്ചു.
ആഭ്യന്തര, ദേശീയ ഗാർഡ്, പ്രതിരോധ മുനിസിപ്പാലിറ്റി, ഹൗസിംഗ് മന്ത്രാലയങ്ങളിലെ ജീവനക്കാരിൽ നിന്നുള്ള 16 പ്രതികൾ ഉൾപ്പെടെ 21 പേർക്കെതിരെ, നിയമനടപടികൾ സ്വീകരിക്കുകയും അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
സൗദിയിലേക്ക് കടത്തുന്ന മയക്ക് മരുന്നുകൾ പിടി കൂടിയതിനു ശേഷം നശിപ്പിക്കുന്നതിനു പകരം അവ തന്ത്രപരമായി വിപണനം ചെയ്യൽ ഇവരുടെ രീതികൾ പെട്ടതായിരുന്നു.
പിടികൂടിയ മയക്ക് മരുന്നുകളുടെ സ്ഥാനത്ത് പകരം മറ്റു വസ്തുക്കൾ വെച്ചതിനു ശേഷം ആയിരുന്നു പ്രതികൾ ഒറിജിനൽ മയക്ക് മരുന്ന് വിപണനം ചെയ്തിരുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa